പൂനെ- ഗേ ഇണയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സ്വവര്‍ഗാനുരാഗിയായ 23കാരന്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ 46കാരനും പ്രതിയും ഏതാനും വര്‍ഷങ്ങളായി സ്വവര്‍ഗാനുരാഗത്തിലായിരുന്നു. ചൊവ്വാഴ്ച രാത്രി കണ്ടു മുട്ടിയ ഇരുവരും സെക്‌സിലേര്‍പ്പെട്ടു. പിന്നീട് ബുധനാഴ്ച രാവിലെ രാവിലെ പരാതിക്കാരന്റെ വീട്ടില്‍ വച്ച് വീണ്ടും സെക്‌സിന് പ്രേരിപ്പിച്ചപ്പോള്‍ വിസമ്മതിച്ചു. ഇതാണ് ഇണയെ കുത്തിപ്പരിക്കേല്‍പ്പിക്കാന്‍ യുവാവിനെ പ്രേരിപ്പിച്ചത്. 46കാരന്റെ പരാതിയില്‍ കേസെടുത്ത പോലീസ് വ്യാഴാഴ്ചയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കുത്തേറ്റ് യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഐപിസി 307 വകുപ്പു പ്രകാരം വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.