Sorry, you need to enable JavaScript to visit this website.

ഏറ്റുമുട്ടൽ കൊലപാതകം ക്യാമറയിൽ പകർത്താൻ അനുവദിച്ച് പോലീസ്

അലീഗഡ്- യു.പി പോലീസിന്റെ ഏറ്റുമുട്ടൽ ക്യാമറയിൽ പകർത്താൻ മാധ്യമപ്രവർത്തകരെ അനുവദിച്ച് അധികൃതർ. രണ്ടു പേരെ ഏറ്റുമുട്ടലിൽ വധിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പകർത്താൻ മാധ്യമങ്ങളെ അനുവദിച്ചത്. ഏറ്റുമുട്ടലിൽ മുസതഖീം, നൗഷാദ് എന്നിവരെയാണ് പോലീസ് വെടിവെച്ചുകൊന്നത്. കഴിഞ്ഞമാസം യു.പിയിൽനടന്ന ആറു കൊലപാതകങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്നാരോപിച്ചാണ് പോലീസ് ഏറ്റുമുട്ടൽ നടത്തിയത്. രണ്ടു ഹിന്ദു പുരോഹിതരെ കൊലപ്പെടുത്തിയ കേസിലും ഇവർക്ക് പങ്കുണ്ടെന്നും പോലീസ് ആരോപിക്കുന്നു. ഇന്ന് രാവിലെ ആറരക്കാണ് പോലീസ് നടപടിയുണ്ടായത്. ബൈക്കിൽ യാത്ര ചെയ്യുന്ന രണ്ടുപേർ പോലീസ് കൈ കാണിച്ചെങ്കിലും നിർത്താതെ പോയി. ഇവർ പോലീസിന് നേരെ വെടിയുതിർക്കാനും ശ്രമിച്ചുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് പോലീസ് ഇവരെ പിന്തുടർന്നെങ്കിലും ഇവർ അലീഗഡിലെ സർക്കാർ കെട്ടിടത്തിന് പിറകിൽ ഒളിച്ചുവെന്നും പോലീസ് പറയുന്നു. ഇവരെ പോലീസ് വളഞ്ഞെങ്കിലും ഇവർ തിരിച്ചുവെടിവെപ്പ് നടത്തി. തുടർന്നാണ് പോലീസും വെടിവെപ്പ് നടത്തിയത്. പരിക്കേറ്റ അക്രമികൾ ആശുപത്രിയിൽ മരിച്ചു. ഇക്കഴിഞ്ഞ മാർച്ച് 2017ന് ശേഷം പോലീസ് നടത്തിയ ഏറ്റുമുട്ടലിൽ 67 പേരാണ് കൊല്ലപ്പെട്ടത്. ആയിരം ഏറ്റുമുട്ടലാണ് യു.പിയിൽ ഈ കാലയളവിൽ നടന്നത്.
 

Latest News