ആരാധകരെ വീണ്ടും ഞെട്ടിക്കുകയാണ് സ്റ്റൈൽ മന്നൻ രജനികാന്ത്. പുതിയ ചിത്രം പേട്ടയിൽ രജനി എത്തുന്നത് തികച്ചും സ്റ്റൈൽ മന്നനായിത്തന്നെ. പേട്ടയുടെ ഫസ്റ്റലുക്ക് മോഷൻ പോസ്റ്റർ ഇറങ്ങിയതോടെ രജനിയുടെ കിടിലൻ ലുക്കാണ് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. അനിരുദ്ധ് രവിചന്ദറിന്റെ മാസ് ബിജിഎമ്മോടെയാണ് പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്. സൺ പിക്‌ചേഴ്‌സിനുവേണ്ടി കലാനിധി മാരൻ നിർമ്മിക്കുന്നു. സംവിധാനം ചെയ്യുന്നത് കാർത്തിക് സുബ്ബരാജ്. ചിത്രത്തിൽ വില്ലൻ വേഷങ്ങളിൽ എത്തുന്നത് ബോളിവുഡ് താരം നവാസുദ്ധിൻ സിദ്ധിഖിയും, വിജയ് സേതുപതിയുമാണ്. തൃഷ, സിമ്രാൻ, മേഘ പ്രകാശ് എന്നിവരാണ് നായികമാർ.