സിനിമയുടെ പ്രമോഷനെന്ന് പറഞ്ഞ് ഷൂട്ട് ചെയ്ത് ചാനല്‍ കബളിപ്പിച്ചുവെന്ന പരാതിയുമായി നടി ഹണി റോസ്. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുവേണ്ടിയാണ് ഉച്ച മുതല്‍ രാത്രി വരെ ഷൂട്ടിംഗിന് സമ്മതിച്ചതെന്നും സംപ്രേഷണം ചെയ്തപ്പോള്‍ പടത്തെ പറ്റി ഒരു വാക്കു പോലുമില്ലെന്നും ഹണി റോസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ് ബുക്ക് കുറിപ്പ്..
മണിച്ചേട്ടന്റെ ജീവിതകഥപറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ പ്രൊമോഷന്റെ ഭാഗമായി ഫ്ളവേഴ്സ് ചാനലില്‍ കഴിഞ്ഞ ദിവസം പോവുകയുണ്ടായി....ഒരു എപ്പിസോഡ് എന്ന് പറഞ്ഞു ഉച്ചക്ക് ചെന്ന് രാത്രി വരെ ഷൂട്ട് ചെയ്തു രണ്ടു എപ്പിസോഡ് ആയി ടെലികാസ്ററ് ചെയ്തപ്പോ പടത്തെപ്പറ്റി പറഞ്ഞ ഒരു വാക്കുപോലും വെക്കാതെ മുഴുവന്‍ എഡിറ്റ് ചെയ്തുകളഞ്ഞിരുന്നു.... ഇത്തരം ഒരു അനുഭവം ഇതാദ്യമാണ്...
ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസ്സിനു ചേര്‍ന്നതല്ല.... ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ മണിക്കുറുകളോളം അവിടെ ഷൂട്ടിംഗിനിരുന്നത് ഞാന്‍ അഭിനയിച്ച സിനിമക്കു പ്രമോഷന് തരുമെന്നു വാക്കു തന്നതു കൊണ്ടു മാത്രമാണ്.. ഇത്തരം നെറികെട്ട രീതി കാണിക്കുന്നത് ഒരു മാദ്ധ്യമത്തിനും ചേര്‍ന്നതല്ല.. സത്യത്തില്‍ എനിക്കൊത്തിരി വിഷമം തോന്നി..