ന്യുദല്‍ഹി- വെറും രണ്ടു കോടിയോളം രൂപ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആസ്തിയെന്ന് അദ്ദേഹത്തിന്റെ ഓഫീസ്. പണമായി കയ്യിലുള്ളത് 50,000 രൂപ മാത്രവും. ബാങ്ക് നിക്ഷേപമായി 1 കോടി 19 ലക്ഷം രൂപയും. സ്വന്തം പേരില്‍ ഒരു കാറു പോലുമില്ല. ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിലെ ഒരു അപാര്‍ട്‌മെന്റില്‍ ഒരു കോടി രൂപയുടെ ഓഹരി മോഡിയുടെ പേരിലുണ്ട്. 2002-ല്‍ 1.30 ലക്ഷം രൂപയ്ക്ക് വാങ്ങിയതാണിത്. അദ്ദേഹം വായ്പയൊന്നും എടുത്തിട്ടില്ല. 2018 മാര്‍ച്ച 31 വരെയുള്ള മോഡിയുടെ സമ്പാദ്യങ്ങളുടെ ഈ കണക്ക് പ്രധാനമന്ത്രിയുടെ ഓഫീസാണ് പുറത്തു വിട്ടത്. എസ്.ബി.ഐയില്‍ 11 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. മറ്റൊരു എസ്.ബി.ഐ അക്കൗണ്ടില്‍ 1.8 കോടി രൂപയുടെ നിക്ഷേപവുമുണ്ട്. ഇന്‍ഷുറന്‍സ് തുകയായി 1,59,281 രൂപയും ദേശീയ സമ്പാദ്യ പദ്ധതിയില്‍ 5,18,235 രൂപയുമുണ്ട്. 1,38,060 രൂപ വില വരുന്ന നാലു സ്വര്‍ണ മോതിരങ്ങളാണ് ആഭരണങ്ങളായുള്ളത്.