രണ്ടു പ്രധാന ഫീച്ചറുകള്‍ കൂടി വാട്സാപ്പ് എല്ലാ ഉപഭോക്താക്കളിലും എത്തിക്കാനൊരുങ്ങുന്നു. വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളില്‍ പ്രത്യേകിച്ച് രാത്രികളില്‍ കുടുതല്‍ വായനാ സൗഹൃദമായ അനുഭവം ഡാര്‍ക്ക് മോഡ് നല്‍കും. നിലവില്‍ ട്വിറ്റര്‍ പോലുള്ള ആപ്പുകളില്‍ ഇതുണ്ട്. മറ്റൊരു പ്രധാന ഫീച്ചര്‍ സ്വൈപ് ടു റിപ്ലെ ആണ്. നിലവില്‍ ഐഒഎസില്‍ വാട്സാപ്പ് ഈ ഫീച്ചര്‍ നല്‍കുന്നുണ്ട്. ഇതു ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കു കൂടി ലഭ്യമാക്കും. പുതിയ പല സ്മാര്‍ട് ഫോണുകളിലും ഹോം ബട്ടണ്‍ ഇല്ലെന്നിരിക്കെ വിരലനക്കത്തിലൂടെ സന്ദേശങ്ങല്ക്ക് മറുപടി നല്കാന് കഴിയുന്ന സ്വൈപ് ടു റിപ്ലെ ഫീച്ചര്‍ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കിടയിലും ഹിറ്റാകും. ഐഫോണുകളില്‍ ലഭ്യമാക്കിയ ഈ ഫീച്ചര്‍ എന്തു കൊണ്ട് ഇത്രയും കാലം ആന്‍ഡ്രോയ്ഡില്‍ നല്‍കിയില്ലെന്ന ചോദ്യത്തിന് വാട്സാപ്പിനു മാത്രമെ മറുപടി പറയാനാകൂ. നിലവില്‍ ബിറ്റാ വേര്‍ഷനില്‍ ഈ ഫിച്ചറുകള്‍ തെരഞ്ഞെടുത്ത യൂസര്‍മാര്‍ക്ക് ലഭ്യമാണ്. എല്ലാവര്‍ക്കുമായി എന്ന് അവതരിപ്പിക്കുമെന്ന് വ്യകമല്ല.
25 കോടിയോളം ആക്ടീവ് യൂസര്‍മാരുള്ള ഇന്ത്യയില്‍ വാട്സാപ്പ് ഏറ്റവും പുതുതായി റിലയന്‍സിന്റെ ജിയോ ഫോണുകളിലും അരങ്ങേറ്റം കുറിച്ചിരിക്കുന്നു. പേയ്മെന്റ് ഫീച്ചര്‍ ഒഴികെ മറ്റെല്ലാം ഫീച്ചറുകളും ജിയോ ഫോണിലും വാട്സാപ്പ് നല്‍കുന്നുണ്ട്. ജിയോക്ക് സ്വന്തമായി പേമെന്റ് ആപ്പ് ഉള്ളതു കൊണ്ടാണ് ഇതൊഴിവാക്കിയത്.