ഡെറാഡൂണ്‍- ബോര്‍ഡിംഗ് സ്കൂളില്‍ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ കൂട്ടബലാത്സംഗം ചെയ്തു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ സ്കൂള്‍ അധികൃതര്‍ ഇടപെട്ട് ഗര്‍ഭഛിദ്രം നടത്താന്‍ മരുന്നുനില്കി. കഴിഞ്ഞ മാസം നടന്ന സംഭവം പുറത്തുവന്നതിനെ തുടര്‍ന്ന് നാല് വിദ്യാര്‍ഥികളേയും സ്കൂള്‍ പ്രിന്‍സിപ്പില്‍, അഡ്മനിസ്ട്രേറ്റീവ് ഡയരക്ടര്‍ എന്നിവരടക്കം അഞ്ച് ജീവനക്കാരേയും അറസ്റ്റ് ചെയ്തു.
അസുഖം ബാധിച്ചതിനു പിന്നാലെയാണ് ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടി സഹോദരിയോട് താന്‍ ബലാത്സംഗം ചെയ്യപ്പെട്ട വിവരം പറഞ്ഞത്. തുടര്‍ന്ന് പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചു.
സ്വാതന്ത്ര്യദിനത്തില്‍ സ്കൂളില്‍ നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ക്കിടെ ഓഗസ്റ്റ് 14 ന് സ്റ്റോര്‍ റൂമിലേക്ക് വിളിച്ചുവരുത്തിയാണ് ബലാത്സംഗം ചെയ്തതെന്ന് 16 കാരി മാതാപിതാക്കളോട് പറഞ്ഞു.
സ്കൂള്‍ അധികൃതര്‍ മറച്ചുവെക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയാന്‍ ഒരു മാസമെടുത്തതെന്ന് എ.ഡി.ജി.പി അശോക് കുമാര്‍ പറഞ്ഞു. മരുന്നുകള്‍ വെള്ളത്തില്‍ കലക്കി നല്‍കിയാണ് അധികൃതര്‍ ഗര്‍ഭഛിദ്രത്തിനു ശ്രമിച്ചത്. ബലാത്സംഗം ചെയ്ത വിദ്യാര്‍ഥികളുടെ നാല് വിദ്യാര്‍ഥികളുടെ പേരുകള്‍ പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
സഹോദരിമാര്‍ സ്കൂളിന്റെ ഹോസ്റ്റിലിലാണ് താമസിച്ചിരുന്നതെന്നും മാതാപിതാക്കള്‍ വളരെ അപൂര്‍വമായേ ഇവരെ കാണാനെത്താറൂള്ളൂവെന്നും പോലീസ് പറഞ്ഞു. സഹോദരി വിവരമറിയിച്ചതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ സ്കൂളിലെത്തിയത്. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റും ശിശുക്ഷേമ കമ്മിറ്റി ഉദ്യോഗസ്ഥരും പോലീസിനോടൊപ്പം സ്കൂളിലെത്തി. മജിസ്ട്രേറ്റ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.