Sorry, you need to enable JavaScript to visit this website.

പി.കെ ബഷീർ എം.എൽ.എക്കെതിരായ കേസ് പിൻവലിച്ച നടപടിക്ക് സ്റ്റേ

ന്യൂദൽഹി- പി.കെ ബഷീർ എം.എൽ.എ നടത്തിയ ഭീഷണിപ്രസംഗം പിൻവലിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം സുപ്രീം കോടതി റദ്ദാക്കി. കേസ് പിൻവലിക്കാൻ അനുമതി നൽകിയ മജിസ്‌ട്രേറ്റ് കോടതി വിധിയാണ് സുപ്രീം കോടതി പിൻവലിച്ചത്. മെറിറ്റിന്റെ അടിസ്ഥാനത്തിൽ കേസ് വീണ്ടും പരിഗണിക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചു. മുൻ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് മതമില്ലാത്ത ജീവൻ എന്ന വിവാദപാഠപുസ്തകത്തിനെതിരെ നടന്ന സമരത്തിൽ അധ്യാപകൻ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് പി.കെ. ബഷീർ എം.എൽ.എ വിവാദപ്രസംഗം നടത്തിയിരുന്നത്. ഈ കേസിൽ സാക്ഷി പറയാൻ കോടതിയിൽ എത്തിയാൽ അവർ ജീവനോടെ തിരിച്ചുപോകില്ലെന്നായിരുന്നു ബഷീറിന്റെ പ്രസംഗം. കിഴിശേരി സ്‌കൂളിൽനടന്ന ക്ലസ്റ്റർ യോഗത്തിലേക്ക് ലീഗ് പ്രവർത്തകർ ഇരച്ചുകയറുകയും തുടർന്നുണ്ടായ സംഘർഷത്തിനിടെ ജെയിംസ് അഗസ്റ്റിൻ എന്ന അധ്യാപകൻ മരിക്കുകയുമായിരുന്നു. ഈ കേസിൽ ഏതാനും ലീഗ് പ്രവർത്തകരെ പോലീസ് പ്രതിയാക്കി കേസുമെടുത്തു. 
 

Latest News