ന്യൂദല്‍ഹി- മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗം നടത്തി കലാപം ഇളക്കി വിട്ട ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിനെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനം അറിയിക്കണമെന്ന് ഗൊരഖ്പൂര്‍ കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ആദിത്യനാഥിനെതിരായ പരാതി വീണ്ടും പരിഗണിക്കണോ വേണ്ടയോ എന്ന് എന്ന് കീഴ്‌ക്കോടതിക്ക് തീരുമാനിക്കാം. രണ്ടായാലും വിശദമായ ഉത്തരവിടണമെന്നും സുപ്രീം കോടതി ഖൊരഗ്പൂര്‍ കോടതിയോടാവശ്യപ്പെട്ടു.
ആദിത്യനാഥ് തീപ്പൊരി ഹിന്ദുത്വ നേതാവായി വിലസിയിരുന്ന 2007-ലാണ് മുസ്ലിംകള്‍ക്കെതിരെ ഖൊരഗ്പൂരില്‍ പൊതുവേദിയില്‍ കൊലവിളി നടത്തിയത്. അന്ന് ലോക്‌സഭാ എം.പി കൂടിയായിരുന്നു അദ്ദേഹം. നേരത്തെ സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാലാണ് ആദിത്യനാഥിനെതിരെ നിയമ നടപടി സ്വീകരിക്കാതിരുന്നത്. കേസെടുക്കാന്‍ അനുമതി നല്‍കാതിരുന്നതും യോഗിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ തന്നെയായിരുന്നു.