ന്യൂദൽഹി- ഇന്ത്യൻ രൂപയുടെ വിലയിടിവ് തുടരുന്നു. ഒരു ഡോളറിന് 72.87 എന്നാണ് ഇന്നത്തെ മൂല്യം. ഇന്നലെ ഇത് ഒരു ഡോളറിന് 72.75 എന്ന നിലയിലായിരുന്നു. ചൊവ്വാഴ്ച്ചയാണ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലയിടിവായ 72.75 രേഖപ്പെടുത്തിയത്. തലേദിവസം 72.70 ആയിരുന്നു ഒരു ഡോളറിന്.