Sorry, you need to enable JavaScript to visit this website.

ആരോപണങ്ങള്‍ നിഷേധിച്ച് മെഹുല്‍ ചോക്‌സി; സ്വത്തുക്കള്‍ പിടിച്ചെടുത്തത് നിയമവിരദ്ധമായി

ന്യൂദല്‍ഹി- എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം വാസ്തവ വിരുദ്ധമാണെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിനു പിന്നാലെ രാജ്യം വിട്ട രത്‌ന വ്യാപാരി മെഹുല്‍ ചോക്‌സി. 14,000 കോടി രൂപയുടെ പി.എന്‍.ബി തട്ടിപ്പ് കേസില്‍ വജ്രവ്യാപാരി നീരവ് മോഡിക്കൊപ്പം പ്രതിയായ മെഹുല്‍ ചോക്‌സി ഇന്ത്യവിട്ടശേഷം കരീബിയന്‍ ദ്വീപ് രാജ്യമായ ആന്റ്വിഗ്വയില്‍ പൗരത്വമെടുത്ത് അവിടെ ഒളിവില്‍ കഴിയുകയാണ്. നീരവ് മോഡിയുടെ അമ്മാവനാണ് ചോക്‌സി.
നിയമവിരുദ്ധമായാണ് എന്‍ഫോഴ്‌സ്‌മെന്റ് തന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതെന്ന് ചോക്‌സി ആരോപിച്ചു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്കു നല്‍കിയ വിഡിയോ അഭിമുഖത്തിലാണു ചോക്‌സിയുടെ പ്രതികരണം.
പി.എന്‍.ബി തട്ടിപ്പിനുശേഷം ആദ്യമായാണ് ചോക്‌സി ക്യാമറക്കു മുന്നിലെത്തുന്നത്. തന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനെയും ചോക്‌സി ചോദ്യംചെയ്തു.
രാജ്യസുരക്ഷയ്ക്കു ഭീഷണിയായതിനാല്‍ പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്യുന്നുവെന്ന് അറിയിച്ച്‌കൊണ്ട് ഫെബ്രുവരി 16 നാണ്  പാസ്‌പോര്‍ട്ട് ഓഫിസില്‍ നിന്ന് തനിക്ക് ഇമെയില്‍ ലഭിച്ചത്. ഇതിന്മേല്‍ വിശദീകരണം ആവശ്യപ്പെട്ട് ഫെബ്രുവരി 20ന് മുംബൈയിലെ റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസിലേക്ക് മെയില്‍ അയച്ചുവെങ്കിലും താന്‍ എങ്ങനെയാണ് രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയുണ്ടാകുന്നതെന്ന് ഇനിയും മറുപടി ലഭിച്ചിട്ടില്ലെന്ന് മെഹുല്‍ ചോക്‌സി പറഞ്ഞു.
 

Latest News