Sorry, you need to enable JavaScript to visit this website.

തെലങ്കാനയില്‍ ബസ് മറിഞ്ഞ് ആറ് കുട്ടികളടക്കം 32 മരണം

ഹൈദരാബാദ്- തെലങ്കാനയിലെ കൊണ്ടഗാട്ടില്‍ ബസ് മറിഞ്ഞ് ആറു കുട്ടികളുള്‍പ്പെടെ 32 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. സമീപത്തെ ആഞ്ജനേയസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങിയവരാണ് അപകടത്തില്‍ പെട്ടത്. തെലങ്കാന സര്‍ക്കാര്‍  ബസില്‍ 62 തീര്‍ഥാടകരാണ് ഉണ്ടായിരുന്നത്.
നിയന്ത്രണം വിട്ട ബസ് മലയ്ക്കു സമീപത്തെ അവസാനത്തെ വളവില്‍ നിന്ന് കൊക്കയിലേക്കു മറിയുകയായിരുന്നു. നാലു തവണ കരണം മറിഞ്ഞ ശേഷമാണ് ബസ് കൊക്കയില്‍ വീണത്. അപകടത്തില്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ദുഃഖം രേഖപ്പെടുത്തി. ജാഗിട്യാല്‍ ജില്ലാ എസ്.പി സിന്ധു ശര്‍മ, ജില്ലാ കലക്ടര്‍ ശരത് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.
 

Latest News