Sorry, you need to enable JavaScript to visit this website.

പെട്രോളിന് വീണ്ടും വില കൂടി

മുംബൈ- ഇന്ത്യയിൽ തുടർച്ചയായ 42-ാം ദിവസവും പെട്രോൾ വില വർധിച്ചു. മഹാരാഷ്ട്രയിൽ പെട്രോളിന് 90 രൂപ കടന്നു. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 82.95 രൂപയും ഡീസലിന് 76.95 രൂപയുമായി. ഇന്ന് പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് കൂടിയത്. ആന്ധ്രപ്രദേശിൽ പെട്രോളിന് രണ്ടു രൂപ കുറക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. കർണാടകയിൽ നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകും. രാജ്യാന്തര വിപണിയിൽ എണ്ണ വില കുറഞ്ഞപ്പോൾ കേന്ദ്രം പെട്രോളിന്റെ എക്‌സൈസ് തീരുവ വർധിപ്പിച്ചിരുന്നു. എന്നാൽ അത് പിന്നീട് എടുത്തുകളഞ്ഞില്ല. അതാണ് പെട്രോളിന് വില വർധിക്കാൻ കാരണം.
 

Latest News