അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മുന്നില്‍ 464 റണ്‍സിന്റെ ലക്ഷ്യം മുന്നോട്ടുവെച്ച് ഇംഗ്ലണ്ട് എട്ടിന് 423 ല്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. അലസ്റ്റര്‍ കുക്കും (147) ജോ റൂട്ടും (125) തമ്മിലുള്ള 259 റണ്‍സ് കൂട്ടുകെട്ട് അവസാനിച്ച ശേഷം ഇംഗ്ലണ്ട് കളിക്കാര്‍ ആഞ്ഞടിക്കാനാണ് ശ്രമിച്ചത്. തുരുതുരെ വിക്കറ്റ് വീഴ്കുകയും ചെയ്തു. രവീന്ദ്ര ജദേജക്കും ഹനുമ വിഹാരിക്കും മൂന്നു വിക്കറ്റ് വീതം കിട്ടി.
തോല്‍വി ഒഴിവാക്കാന്‍ നൂറോവറിലേറെ പിടിച്ചുനില്‍ക്കേണ്ട ഇന്ത്യ ദയനീയമായാണ് തുടങ്ങിയത്. ശിഖര്‍ ധവാനെയും (1) ചേതേശ്വര്‍ പൂജാരയെയും (0) തന്റെ രണ്ടാമത്തെ ഓവറില്‍ വിക്കറ്റിനു മുന്നില്‍ കുടുക്കിയ ജെയിംസ് ആന്ഡേഴ്സന് ഏറ്റവുമധികം വിക്കറ്റെടുത്ത പെയ്സ്ബൗളറെന്ന ഓസ്ട്രേലിയയുടെ ഗ്ലെന്‍ മക്ഗ്രായുടെ റെക്കോര്‍ഡിനൊപ്പമെത്തി (563 വിക്കറ്റ്). ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ (0) സ്റ്റുവാര്‍ട് ബ്രോഡിന്റെ ബൗളിംഗില്‍ വിക്കറ്റ്കീപ്പര്‍ പിടിക്കുകയും ചെയ്തോടെ മൂന്നു വിക്കറ്റിന് രണ്ട് റണ്‍സ് എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി. പിന്നീട് കെ.എല്‍ രാഹുലും (46 നോട്ടൗട്ട്) അജിന്‍ക്യ രഹാനെയും (10 നോട്ടൗട്ട്) കൂടുതല്‍ നഷ്ടമില്ലാതെ ടീമിനെ നാലാം ദിനം കടത്തി. മൂന്നിന് 58 ല്‍ ഇന്ത്യ കളി അവസാനിപ്പിച്ചു.
സ്കോര്‍ ബോര്‍ഡ്
ഇംഗ്ലണ്ട് - 332, ഇന്ത്യ - 292
ഇംഗ്ലണ്ട്
കുക്ക് സി റിഷഭ് ബി ഹനുമ 147 (286, 4-14), ജെന്നിംഗ്സ് ബി ഷാമി 10 (38), മുഈന്‍ ബി ജദേജ 20 (52, 4-3), റൂട്ട് സി സബ് (ഹാര്‍ദിക്) ബി ഹനുമ 125 (190, 6-1, 4-12), ബെയര്‍സ്റ്റൊ ബി ഷാമി 18 (27, 4-3), സ്റ്റോക്സ് സി രാഹുല്‍ ബി ജദേജ 37 (36, 6-1, 4-5), ബട്ലര് സി ഷാമി ബി ജദേജ 0 (2), കറണ്‍ സി റിഷഭ് ബി വിഹാരി 21 (30, 6-1, 4-1), റഷീദ് നോട്ടൗട്ട് 20 (14, 4-3)
എക്സ്ട്രാസ് - 25
ആകെ (എട്ടിന്) - 423 ഡിക്ല.
വിക്കറ്റ് വീഴ്ച: 1-27, 2-62, 3-321, 4-321, 5-355, 6-356, 7-397, 8-423
ബൗളിംഗ്: ബുംറ 23-4-61-0, ഇശാന്ത് 8-3-13-0, ഷാമി 25-3-110-2, ജദേജ 47-3-179-3, ഹനുമ 9.3-1-37-3
ഇന്ത്യ
രാഹുല്‍ നോട്ടൗട്ട് 46 (51, 4-8), ശിഖര്‍ എല്‍.ബി ആന്ഡേഴ്സന് 1 (6), പൂജാര എല്‍.ബി ആന്ഡേഴ്സന് 0 (3), കോഹ്ലി സി ബെയര്‍സ്റ്റൊ ബി ബ്രോഡ് 0 (1), രഹാനെ നോട്ടൗട്ട് 10 (47, 4-1)
ആകെ (മൂന്നിന്) - 58
വിക്കറ്റ് വീഴ്ച: 1-1, 2-1, 3-2
ബൗളിംഗ്: ആന്ഡേഴ്സന് 5-2-23-2, ബ്രോഡ് 5-0-17-1, മുഈന്‍ 4-1-8-0, കറണ്‍ 2-1-1-0, സ്റ്റോക്സ് 2-1-8-0
അരങ്ങേറ്റ ടെസ്റ്റില്‍ തന്റെ പാര്‍ട് ടൈം ഓഫ്സ്പിന്നിലൂടെ ഹനുമ വിഹാരി ഒരോവറില്‍ രണ്ടു വിക്കറ്റെടുത്തു. അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഓപണര്‍ അലസ്റ്റര്‍ കുക്കിനെയും (147) ക്യാപ്റ്റന്‍ ജോ റൂട്ടിനെയും (125) തുടര്‍ച്ചയായ പന്തുകളില്‍ ഹനുമ പുറത്താക്കി. മൂന്നാം വിക്കറ്റില്‍ റൂട്ടും കുക്കും 259 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. മത്സരത്തില്‍ ഇംഗ്ലണ്ട് പൂര്‍ണ ആധിപത്യം നേടി. ആറ് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് 361 റണ്‍സ് ലീഡുണ്ട്.