Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യയെ തള്ളി നേപ്പാള്‍ വീണ്ടും; സംയുക്ത സൈനികാഭ്യാസത്തില്‍ നിന്ന് പിന്മാറി

കാഠ്മണ്ഡു- വ്യാപാര പാതകളില്‍ ഇന്ത്യയുടെ ആധിപത്യം അവസാനിപ്പിച്ച് ചൈനയിലെ തുറമുഖങ്ങള്‍ ഉപയോഗിക്കാന്‍ നേപ്പാളിന് അനുവാദം ലഭിച്ചതിനു പിന്നാലെ ഇന്ത്യയ്ക്ക് മറ്റൊരു തിരച്ചടികൂടി. പുനെയില്‍ തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന ഇന്ത്യയുടെ നേതൃത്വത്തിലുള്ള തെക്കനേഷ്യന്‍ രാജ്യങ്ങളുടെ പുതിയ കൂട്ടായ്മയുടെ പ്രഥമ സംയുക്ത സൈനികാഭ്യാസത്തില്‍ നിന്ന് പിന്മാറിയതായി നേപ്പാള്‍ അറിയിച്ചു. ബേ ഓഫ് ബംഗാള്‍ ഇനിഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്‌നിക്കല്‍ ആന്റ് ഇക്കണൊമിക് കൊഓപറഷേന്‍ (ബിംസ്‌ടെക്) എന്ന ഇന്ത്യ മുന്‍കൈയെടുത്ത് രൂപീകരിച്ച കൂട്ടായ്മയാണ് പുനെയില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഭീകരവിരുദ്ധ സൈനികാഭ്യാസം നടത്തുന്നത്. ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്‍മര്‍, ശ്രീലങ്ക, തായ്‌ലാന്‍ഡ് എന്ന രാജ്യങ്ങളാണ് ഇതില്‍ പങ്കെടുക്കുന്നത്. മൈലെക്‌സ്-2018 എന്നു പേരിട്ടിരിക്കുന്ന ഈ സൈനികാഭ്യാസത്തിന് നേപ്പാള്‍ മൂന്ന് നിരീക്ഷകരെ മാത്രമാണ് അയച്ചിട്ടുള്ളത്. ഓരോ രാജ്യങ്ങളില്‍ നിന്നും 30 സൈനികര്‍ ഉള്‍പ്പെടുന്ന സംഘങ്ങളാണ് അഭ്യാസത്തില്‍ പങ്കെടുക്കുന്നത്. മുന്‍നിശ്ചയ പ്രകാരമുള്ള മറ്റു പരിപാടികള്‍ ഉള്ളതു കൊണ്ട് പിന്മാറിയെന്നാണ് നേപ്പാളിന്റെ വിശദീകരണം. നേപ്പാള്‍ സൈനിക മേധാവി ജനറല്‍ ്പുര്‍ണ ചന്ദ്ര ഥാപയും ഈ അഭ്യാസത്തിന്റെ സമാപനത്തിന് എത്താനിരുന്നതാണ്. ഈ യാത്രയും റദ്ദാക്കി.

ബിംസ്‌ടെക് സംയുക്ത സൈനികാഭ്യാസത്തില്‍ നേപ്പാള്‍ പങ്കെടുക്കില്ലെന്നും ഇതു സര്‍ക്കാരിന്റെ ഔദ്യോഗിക തീരുമാനമാണെന്നും പ്രധാനമന്ത്രി കെ.പി ഒലി ശര്‍മയുടെ മാധ്യമ ഉപദേശകന്‍ കുന്ദന്‍ ആര്യല്‍ ആണ് അറിയിച്ചത്. ചൈനയോട് കൂടുതല്‍ അടുപ്പം കാണിക്കുന്ന നേപ്പാള്‍ സര്‍ക്കാര്‍ ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസറ്റ് പാര്‍ട്ടിയില്‍ നിന്നുള്‍പ്പെടെ വിവിധ കോണുകളില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇന്ത്യയിലെ സൈനികാഭ്യാസത്തില്‍ നിന്ന് പിന്മാറിയത്. പ്രധാനമന്ത്രി ഒലിയുടെ പാര്‍ട്ടി നേതാക്കളും ശക്തമായി എതിര്‍ത്തിരുന്നു. ഓഗസ്റ്റ് 30,31 തീയതികളില്‍ കാഠ്മണ്ഡുവില്‍ നടന്ന നാലാം ബിംസ്‌ടെക് ഉച്ചകോടിയില്‍ ഈ സംയുക്ത സൈനികാഭ്യാസം ചര്‍ച്ച ചെയ്യുകയോ അഭിപ്രായഐക്യത്തിലെത്തുകയോ ചെയ്തിരുന്നില്ലെന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രി പ്രദീപ് കുമാര്‍ ഗ്യാവലി നേരത്തെ പറഞ്ഞിരുന്നു. 

ബിംസ്‌ടെക് ഏഴു അംഗ രാജ്യങ്ങള്‍ ഉള്‍പ്പെട്ട തീര്‍ത്തും ഒരു വികസന കൂട്ടായ്മയാണ്. ഇത് സൈനികാഭ്യാസങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഈ ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സംയുക്ത സൈനികാഭ്യാസത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്ന് ഗ്യാവലി പിന്നീട് പറഞ്ഞു. ഈ അജണ്ട മുന്നോട്ടു വയ്ക്കാന്‍ ഇന്ത്യക്കു സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ ഞങ്ങളതിനെ പിന്തുണച്ചിട്ടില്ലെന്നും ഗ്യാവലി വ്യക്തമാക്കി. 

നേപ്പാളിലെ ശക്തമായ ഇന്ത്യാ വിരുദ്ധ രാഷ്ട്രീയ വികാരത്തിന്റെ പ്രതിഫലനമായാണ് നേപ്പാളിന്റെ പുതിയ നീക്കങ്ങള്‍ വിലയിരുത്തപ്പെടുന്നത്. ചൈനയുടെ നാലു തുറമുഖങ്ങളും മൂന്ന് എയര്‍പോര്‍ട്ടുകളും നേപ്പാളിനായി തുറന്നു കൊടുത്ത റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് വന്നത്. ഇതുവരെ ഇന്ത്യന്‍ പോര്‍ട്ടുകളായിരുന്നു നേപ്പാളിന്റെ ഏക ആശ്രയം.
 

Latest News