Sorry, you need to enable JavaScript to visit this website.

യു.എസ് നേതൃത്വത്തിലുള്ള സൈനികാഭ്യാസത്തില്‍ സൗദിയും

കയ്‌റോ- അമേരിക്കയുടെ നേതൃത്വത്തില്‍ ഈജിപ്തില്‍ നടന്ന സൈനികാഭ്യാസത്തില്‍ സൗദി സേന പങ്കെടുത്തു. യു.എസ്-ഈജിപ്ഷ്യന്‍ ബ്രൈറ്റ് സ്റ്റാര്‍ 2018 എന്ന തലക്കെട്ടില്‍ നടന്ന അഭ്യാസത്തില്‍ സൗദിക്കു പുറമെ, ഗ്രീസ്, ബ്രിട്ടന്‍, ജോര്‍ദാന്‍, യു.എ.ഇ, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളാണ് പങ്കെടുത്തത്. 16 രാജ്യങ്ങളില്‍നിന്നുള്ള നിരീക്ഷകരുമെത്തി. സംയുക്ത അഭ്യാസത്തില്‍ പങ്കെടുക്കുകയെന്ന പരിശീലന പദ്ധതിയുടെ ഭാഗമായാണ് തങ്ങളുടെ പങ്കാളിത്തമെന്ന് കമാന്‍ഡിംഗ് ഓഫീസര്‍ നാസര്‍ ബിന്‍ ഹത്‌ലിന്‍ സഹൈമി പറഞ്ഞു.
സീ ലാന്‍ഡിംഗ്, ഡൈവിംഗ് തുടങ്ങി ഭീകര വിരുദ്ധ പോരാട്ടത്തില്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളും സൈനിക പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. സൗദി പ്രത്യേക സുരക്ഷാ സേനയിലെ അംഗങ്ങളാണ് സൈനികാഭ്യാസത്തില്‍ പങ്കെടുത്തത്.

Latest News