കൊല്‍ക്കത്ത- വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകില്‍ ഇന്‍ഡിഗോ വിമാനം ഇടിച്ചു. എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ പ്രവേശിക്കാന്‍ അനുമതി കാത്തുനില്‍ക്കുമ്പോഴാണ് റണ്‍വേയിലേക്ക് നീങ്ങുകയായിരുന്ന ഇന്‍ഡിഗോ വിമാനം ചിറകില്‍ ഇടിച്ചത്. സംഭവത്തില്‍ വ്യോമയാന വകുപ്പ് അന്വേഷണം ആരംഭിച്ചു. ഇന്‍ഡിഗോ പൈലറ്റുമാരെ ജോലിയില്‍നിന്ന് മാറ്റി നിര്‍ത്തി.
റണ്‍വേയിലേക്ക് പ്രവേശിക്കാന്‍ ക്ലിയറന്‍സ് കാത്ത് നില്‍ക്കുമ്പോള്‍ മറ്റൊരു എയര്‍ലൈനിന്റെ വിമാന ചിറകിന്റെ അറ്റം തങ്ങളുടെ വിമാനത്തിന്റെ മുകളില്‍ ഉരസുകയായിരുന്നുവെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. ചെന്നൈയിലേക്ക് പറക്കാനിരിക്കുകയായിരുന്നു വിമാനം. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് ക്ഷമ ചോദിച്ചു.
അപകടത്തെ തുടര്‍ന്ന കൊല്‍ക്കത്തയില്‍ നിന്ന് ദര്‍ഭംഗയിലേക്ക് പറക്കാനിരുന്നു ഇന്‍ഡിഗോ വിമാനം വൈകി. യാത്രക്കാര്‍ക്ക് ഭക്ഷണപാനീയങ്ങള്‍ നല്‍കിയതായും മറ്റൊരു വിമാനം ഏര്‍പ്പെടുത്തിയതായും ഇന്‍ഡിഗോ അറിയിച്ചു.
വാര്‍ത്തകള്‍ തുടര്‍ന്നും വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ പുതിയ ഗ്രൂപ്പില്‍ ചേരുക