തിരുവനന്തപുരം-ഈ വര്‍ഷത്തെ സമ്മര്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം പ്രഖ്യാപിച്ചു. എസ് സി 308797 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കണ്ണൂര്‍ പയ്യന്നൂര്‍ രാജരാജേശ്വരി ലോട്ടറി ഏജന്‍സി വിറ്റ ടിക്കറ്റാണിത്. പത്തുകോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 50 ലക്ഷം രൂപ. എസ്എ 177547 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം.