തൊടുപുഴ - ആരേയും എന്തും പറയുന്ന എം.എം. മണി എംഎല്‍എയെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ്. ഇടുക്കി ഡിസിസി മുന്‍ സെക്രട്ടറിയും യുഡിഎഫ് ദേവികുളം നിയോജകമണ്ഡലം കണ്‍വീനറുമായ ഒ.ആര്‍.ശശിയാണു വിവാദ പരാമര്‍ശം നടത്തിയത്. എം.എം.മണിയുടെ മുഖത്തുനോക്കുന്നത് ചുട്ട കശുവണ്ടിയെ നോക്കുന്നതുപോലെയാണെന്നായിരുന്നു ആരോപണങ്ങളിലൊന്ന്. ഡീന്‍ കുര്യാക്കോസിനെതിരെ മണിയുടെ പ്രസംഗത്തിനു മറുപടിയായിട്ടായിരുന്നു മൂന്നാറിലെ യുഡിഎഫ് കണ്‍വന്‍ഷനില്‍ ശശിയുടെ പ്രസംഗം.
ഡീന്‍ കുര്യാക്കോസ് ഷണ്ഡനാണെന്നും ചത്തതിനൊക്കുവേ ജീവിച്ചിരിക്കുന്നതെന്നുമാണ് ഇടുക്കി തൂക്കുപാലത്തെ പാര്‍ട്ടി പരിപാടിയില്‍ നടത്തിയ പ്രസംഗത്തില്‍ എം.എം.മണി പറഞ്ഞത്. ബ്യൂട്ടി പാര്‍ലറില്‍ കയറി പൗഡറും പൂശി ഫോട്ടോ എടുത്ത് നടപ്പാണെന്നും കെട്ടിവച്ച കാശുപോലും കിട്ടില്ലെന്നും മണി പരിഹസിച്ചിരുന്നു.
വാര്‍ത്തകള്‍ തുടര്‍ന്നും വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ പുതിയ ഗ്രൂപ്പില്‍ ചേരുക