കോഴിക്കോട്- അഷിതാ സ്മാരക സമിതിയുടെ അഷിതാ സ്മാരക പുരസ്കാരത്തിനായി സാറാ ജോസഫിനെ തെരഞ്ഞെടുത്തു. 25,000 രൂപയും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
അഷിതയുടെ ഓര്‍മദിനമായ 27-ന് വൈകിട്ട് അഞ്ചിന് അളകാപുരി ഓഡിറ്റോറിയത്തില്‍ കല്‍പ്പറ്റ നാരായണന് പുരസ്കാരം സമര്‍പ്പിക്കും.
കവയിത്രി റോസ് മേരി, കഥാകാരന്മാരായ ശിഹാബുദ്ദീന് പൊയ്ത്തും കടവ്, സന്തോഷ് ഏച്ചിക്കാനം, ബി. മുരളി എന്നിവരാണ് ജൂറി അംഗങ്ങള്‍.
സൗമ്യാ ചന്ദ്രശേഖരന് (കഥ), സുരേന്ദ്രന് ശ്രീമൂലനഗരം (ബാലസാഹിത്യം), ശ്യാം തറമേല്‍ (കവിത), രമണി വേണുഗോപാല്‍ (നോവല്‍), തെരേസ ടോം (ഓര്‍മക്കുറിപ്പ്) എന്നിവര്‍ക്കാണ് മറ്റ് പുരസ്കാരങ്ങള്‍.
അഷിതാസ്മാരക ബാലശ്രീപുരസ്കാരം ഓസ്റ്റിന്‍ അജിത്തിനും പ്രത്യേക ജൂറിപുരസ്കാരം സുജാ ഗോപാലനും (കവിത) നല്‍കും.
വാര്‍ത്തകള്‍ തുടര്‍ന്നും വാട്സ്ആപ്പില്‍ ലഭിക്കാന്‍ പുതിയ ഗ്രൂപ്പില്‍ ചേരുക
വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ