മുംബൈ- മുസ്ലിംകള്ള, തീവ്രവാദികളാണ് വില്ലന്മാരെന്ന് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതിന് ട്രോളുകളെ നേരിട്ട നടി ആദാ ശര്‍മ. വിവാദ വിദ്വേഷ സിനിമയായ കേരള സ്‌റ്റോറിയിലെ നായികയാണ് ആദാ ശര്‍മ.
രാഷ്ട്രീയക്കാരനായ ബാബ സിദ്ദിഖ് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലാ
ണ് സല്‍മാന്‍ ഖാന്‍, ഇമ്രാന്‍ ഹാഷ്മി, മുനവര്‍ ഫാറൂഖി, പ്രീതി സിന്റ, പ്രിയങ്ക ചാഹര്‍ ചൗധരി, ഷെഹ്നാസ് ഗില്‍ എന്നിവരോടൊപ്പം ആദാ ശര്‍മയും പങ്കെടുത്ത്.
എന്തൊരു വഞ്ചനയാണിതെന്ന് ചോദിച്ചു കൊണ്ടാണ് ഇഫ്താറിനുശേഷം സമൂഹ മാധ്യമങ്ങളില്‍ ആദാ ശര്‍മക്കെതിരെ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടത്. ബിരിയാണിക്ക് ക്ഷണം ലഭിച്ചപ്പോള്‍ എല്ലാം മറന്നുവെന്നാണ് സമൂഹ മാധ്യമായ എക്‌സില്‍ ഉയര്‍ന്ന വിമര്‍ശം.
ഇതിനാണ് മുസ്ലിംകളല്ല, തീവ്രവാദികളാണ് വില്ലന്മാരെന്ന് ആദാ ശര്‍മ മറുപടി നല്‍കിയത്.
ഇസ്‌ലാം മതം സ്വീകരിച്ച ശേഷം ഒരുകൂട്ടം സ്ത്രീകള്‍ ഐ.എസില്‍ ചേരാന്‍ കേരളം വിട്ടുവെന്ന് ആരോപിക്കുന്നതായിരുന്നു വിവാദ കേരള സ്റ്റോറി സിനിമ.
വാര്‍ത്തകള്‍ തുടര്‍ന്നും വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ പുതിയ ഗ്രൂപ്പില്‍ ചേരുക