ജിദ്ദ-ചേരിവികസന പദ്ധതിയുടെ ഭാഗമായി ജിദ്ദയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും ഉടമകള്‍ക്കുള്ള നഷ്ടപരിഹാരമായി നാലു മാസത്തിനുള്ളില്‍ 2,000 കോടി റിയാല്‍ കൂടി വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഇതോടെ നഷ്ടപരിഹാര വിതരണം 4,200 കോടി റിയാലായി ഉയരും. കഴിഞ്ഞ നവംബര്‍ മുതല്‍ ഇതുവരെ 2,200 കോടി റിയാല്‍ കെട്ടിട, സ്ഥല ഉടമകള്‍ക്ക് നഷ്ടപരിഹാരമായി വിതരണം ചെയ്തിട്ടുണ്ട്.
രാജ്യത്തെ റെയില്‍വെ സ്‌റ്റേഷനുകളില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ തുറക്കുന്ന കാര്യം പഠിക്കാന്‍ വാണിജ്യ മന്ത്രാലയം, നിക്ഷേപ മന്ത്രാലയം, ഗതാഗത മന്ത്രാലയം, സൗദി പോര്‍ട്ട്‌സ് അതോറിറ്റി, സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി എന്നിവയെ ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ഡോ. മാജിദ് അല്‍ഖസബി പറഞ്ഞു.
വാര്‍ത്തകള്‍ തുടര്‍ന്നും വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ പുതിയ ഗ്രൂപ്പില്‍ ചേരുക