ഒടുവില്‍ വാപ്പയെത്തി, വേദനയിലും ചിരി; ഇനി അനാഥയാകില്ലെന്ന് ഹനാന്‍

കൊച്ചി- ഒന്നര വര്‍ഷം നീണ്ട ഹനാന്റെ കാത്തിരിപ്പിന് ഒടുവില്‍ ആശുപത്രിക്കിടക്കയില്‍ ശുഭാന്ത്യം. കാറപടത്തില്‍പ്പെട്ട് ഗുരുതര പരിക്കുകളോടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ കഴിയുന്ന ഹനാനെ കാണാന്‍ തന്നെ ഉപേക്ഷിച്ചു പോയ വാപ്പ എത്തിയത് കഠിന വേദനയിലും ഹനാന്റെ മുഖത്ത് സന്തോഷം വിടര്‍ത്തി. അച്ഛന്‍ ഹമീദും അനിയനും ഒന്നിച്ചാണ് ഹനാനെ സന്ദര്‍ശിക്കാനെത്തിയത്. നേരത്തെ മീന്‍ വില്‍പ്പന നടത്തി പഠനവും ഉപജീവനവും മുന്നോട്ടു കൊണ്ടു പോകുന്ന ഹനാനെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നപ്പോഴും കേരളം ഒന്നടങ്കം ഹനാനെ പിന്തുണച്ച് രംഗത്തെത്തിയപ്പോഴും വാപ്പ ഹമീദ് ഹനാനെ കാണാന്‍ എത്തിയിരുന്നില്ല. വാപ്പയെ കണ്ട ശേഷം ഇനി താന്‍ അനാഥയാകില്ലെന്ന പ്രതീക്ഷയാണ് ഹനാന്‍ പങ്കുവച്ചത്. ഇപ്പോള്‍ കോതമംഗലം സ്വദേശിയായ ഒരു ഡോക്ടറും കുടുംബവുമാണ് ഹനാനെ സംരക്ഷിക്കുന്നതും എല്ലാം ചെയ്തു കൊടുക്കുന്നതും.
 

Latest News