Sorry, you need to enable JavaScript to visit this website.

മോഡിയുടെ വസതിക്ക് മുമ്പില്‍ ഇന്ന് ഘെരാവോ നടത്തുമെന്ന് എഎപി, 144 പ്രഖ്യാപിച്ചു

ന്യൂദല്‍ഹി- ആം ആദ്മി പാര്‍ട്ടി (എഎപി) ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതിക്ക് മുന്നില്‍ ഘരാവോ നടത്തും. പ്രധാനമന്ത്രിയുടെ വസതിക്ക് ചുറ്റും സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം പ്രതിഷേധം നടത്തുന്നത് തടയുന്നുവെന്ന് ദല്‍ഹി പോലീസ് ഉദ്യോഗസ്ഥന്‍ പിടിഐ യോട് പറഞഞ്ഞു.
പ്രധാനമന്ത്രി മോഡിയുടെ വസതിയിലും ദേശീയ തലസ്ഥാനത്തിന്റെ മറ്റ് പല ഭാഗങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 'ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് ക്രമസമാധാനം നിലനിര്‍ത്തുന്നതിന് ഞങ്ങള്‍ സുരക്ഷാവേലികള്‍ സ്ഥാപിച്ചിട്ടുണ്ട് -ദല്‍ഹി പോലീസ് പറഞ്ഞു.

വാര്‍ത്തകള്‍ തുടര്‍ന്നും വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ പുതിയ ഗ്രൂപ്പില്‍ ചേരുക

വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ

 

Latest News