കാസര്‍കോട്- പൈവളികെ ഗ്രാമപഞ്ചായത്തില്‍ പ്രസിഡണ്ടിനെതിരെ ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പഞ്ചായത്തിലെ രണ്ട് മുസ്ലീംലീഗ് അംഗങ്ങള്‍ ഇടതുപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്തതിനെ തുടര്‍ന്ന് ഒമ്പത് വോട്ടിനെതിരെ 10 വോട്ടുകള്‍ക്ക് അവിശ്വാസ പ്രമേയം തള്ളുകയായിരുന്നു. അതേസമയം ബി.ജെ.പിക്ക് വോട്ട് ചെയ്ത പഞ്ചായത്തിലെ ഏക കോണ്‍ഗ്രസ് അംഗം പതിനഞ്ചാം വാര്‍ഡിലെ അവിനാശിനെ ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈ
ഫൈസല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സി.പി.എം6, സി.പി.ഐ ഒന്ന്, സ്വതന്ത്രന് 1 എന്നിങ്ങനെ എല്‍.ഡി.എഫ് 8, ബി.ജെ.പി 8, കോണ്‍ഗ്രസ് 1, ലീഗ് 2 എന്നിങ്ങനെയാണ് പൈവളികെയിലെ കക്ഷിനില. കേ കോണ്‍ഗ്രസ് കൂറുമാറി ബി.ജെ.പിക്ക് ഒപ്പം ചേര്‍ന്നെങ്കിലും ലീഗ് പിന്തുണച്ചതിനാല്‍ എല്‍.ഡി.എഫിന് ഭരണംനിലനിര്ത്താനായി.