റിയാദ് - സുലൈ ഡിസ്ട്രിക്ടില്‍ ബാറ്ററികള്‍ സൂക്ഷിച്ച രണ്ടു ഗോഡൗണുകളില്‍ അഗ്നിബാധ. വെള്ളിയാഴ്ച ഉച്ചക്കാണ് സമീപത്തായുള്‌ല അടുത്തടുത്ത് കിടക്കുന്ന ഗോഡൗണുകളില്‍ തീ പടര്‍ന്നുപിടിച്ചത്. മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങളിലൂടെ സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീ നിയന്ത്രണ വിധേയമാക്കി. ആര്‍ക്കും പരിക്കില്ലെന്ന് റിയാദ് സിവില്‍ ഡിഫന്‍സ് വക്താവ് മേജര്‍ മുഹമ്മദ് അല്‍ഹമാദി പറഞ്ഞു.