Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിസാന്‍ കെ.എം.സി.സി മെഗാ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

ജിസാന്‍-കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച  മെഗാ ഇഫ്താര്‍ വിരുന്ന് ജിസാന്‍ പ്രവാസികളുടെ സംഗമ വേദിയായി മാറി. ജിസാന്‍ ഹാപ്പി ടൈം ടവറിനു സമീപമുള്ള വിശാലമായ മൈതാനിയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് ജനബാഹുല്യം കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി.

ഇഫ്താര്‍ സംഗമത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ പ്രസിഡണ്ട് ശംസു പൂക്കോട്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു. നാഷണല്‍ കെ.എം.സി.സി ആക്ടിംഗ് സെക്രട്ടറി ഹാരിസ് കല്ലായി ഉദ്ഘാടനം നിര്‍വഹിച്ചു. പരസ്പരം കൂടിയിരിക്കാനും സ്‌നേഹം പങ്കുവെക്കാനുമുള്ള വേദികളാണു ഇഫ്താര്‍ സംഗമങ്ങളെന്ന് അദ്ധേഹം ഓര്‍മ്മിപ്പിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ മുനീര്‍ ഹുദവിയുടെ ഉദ്‌ബോധന പ്രസംഗത്തോടെ തുടക്കം കുറിച്ച മെഗാ ഇഫ്താര്‍ വിരുന്നില്‍ ജനറല്‍ സെക്രട്ടറി ഖാലിദ് പട്‌ല സ്വാഗത പ്രഭാഷണം നടത്തി. ഡോ:മന്‍സൂര്‍ നാലകത്ത്, സാദിഖ് മാസ്റ്റര്‍, ജമാല്‍ കമ്പില്‍, ജസ്മല്‍ വളമംഗലം, ബഷീര്‍ ആക്കോട്, സിറാജ് പുല്ലൂരാംപാറ, അബ്ദുല്‍ ഗഫൂര്‍ മൂന്നിയൂര്‍, കെ.പി ഷാഫി കൊടക്കല്ല്, മൂസ വലിയോറ തുടങ്ങി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ സന്നിഹിതരായിരുന്നു.

ഏരിയ കമ്മിറ്റി പ്രതിനിധികളായ മുജീബ് കൂടത്തായി, അനസ് ഒളവട്ടൂര്‍, മുഹമ്മദലി മങ്കട, ഹമീദ് മണലായ, ഫൈസല്‍ കൊയിലാണ്ടി, ഷുക്കൂര്‍ മക്കരപ്പറമ്പ്, ഷമീര്‍ മാസ്റ്റര്‍, ഫൈസല്‍ പട്‌ല, സുബൈര്‍ഷാ കാവനൂര്‍, ഗഫൂര്‍ വെട്ടത്തൂര്‍, നജീബ് പാണക്കാട്, മുഹമ്മദലി വളമംഗലം, ഷഫീഖ് വലിയാട്, ജമാല്‍ പത്തപ്പിരിയം, ഷാജഹാന്‍ ഫാറൂഖ്, നിസാം കൂട്ടായി , ഫസല്‍ ആക്കോട്, ത്വഹ കോഴിക്കോട്, അലി പെരിന്തല്‍മണ്ണ, മുസ്തഫ കുറ്റിക്കാട്ടൂര്‍,മന്‍സൂര്‍ നിലമ്പൂര്‍, മുസ്തഫ മക്കരപ്പറമ്പ, റിയാസ് താനൂര്‍, ഇബ്രാഹിം ബാദുഷ, അലി അക്ബര്‍,
ഷാഹിദ് അബഹ, മുസ്തഫ വട്ടോളി, ഷഫീഖ് മോങ്ങം, നിസാര്‍  ആക്കോട് , അബ്ബാസ് പട്ടാമ്പി, അക്ബര്‍ പറപ്പൂര്‍, മുസാഫിര്‍ മുക്കം, സാലിഹ് ചെമ്മാട്, ജാബിര്‍ ചെമ്മാട്, മഹ്മൂദ് തുര്‍ഷിയ, സുബൈര്‍ പാലത്തിങ്കല്‍, ജാബിര്‍ കൊയിലാണ്ടി, ഉസ്മാന്‍ നസീര്‍, സാലിഹ്, ഷഫീഖ് പൊന്മള, കുഞ്ഞാന്‍, റാഫി ദാരിമി, ഷുക്കൂര്‍, ഫിറോസ്, സമദ്, ഫൈസല്‍, അബ്ദുക്ക, ഫസല്‍ പി.പി തെന്നല, അഷ്‌റഫ് വി.പി തെന്നല, ശിഹാബ് പാലച്ചിറമാട്, മന്‍സൂര്‍ എടവണ്ണപ്പാറ,അബ്ദുല്‍ നാസര്‍ വണ്ടൂര്‍, അബ്ദുല്‍ ബാരി ചെമ്മാട് തുടങ്ങിയ വളണ്ടിയര്‍ വിംഗ്  നേതൃത്വം നല്‍കി.

സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് സലാം പെരുമണ്ണയുടെ നന്ദി പറഞ്ഞു.

 

 

Latest News