തൃശൂർ - ചെറുതുരുത്തി കേരള കലാമണ്ഡലത്തിൽ ഡോ.ആർ.എൽ.വി രാമകൃഷ്ണന്റെ നൃത്താവതരണം ചൊവ്വാഴ്ച.
ഇന്നലെ വൈകിട്ട് നടത്താൻ നിശ്ചയിച്ചിരുന്ന നൃത്ത പരിപാടിയാണ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് രാമകൃഷ്ണൻ കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കും.
ആർ.എൽ.വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ പരാമർശങ്ങൾ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് രാമകൃഷ്ണന് കലാമണ്ഡലത്തിൽ പരിപാടി അവതരിപ്പിക്കാൻ ക്ഷണം ലഭിച്ചിരിക്കുന്നത്.
ക്ഷണം ആർഎൽവി രാമകൃഷ്ണൻ സ്വീകരിക്കുകയും ചെയ്തു. കലാമണ്ഡലം വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിലാണ് മോഹിനിയാട്ടം സംഘടിപ്പിക്കുന്നത്.
ആദ്യമായാണ് തനിക്ക് ഇത്തരമൊരു അവസരം കിട്ടുന്നതെന്ന് ആർ.എൽ.വി രാമകൃഷ്ണൻ പറഞ്ഞു. കലാമണ്ഡലത്തിൽ ഗവേഷക വിദ്യാർത്ഥി കൂടിയായിരുന്നു രാമകൃഷ്ണൻ.