ന്യൂഡൽഹി - ബാങ്കുകൾ മാർച്ച് 31 ഞായറാഴ്ച പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശം. സർക്കാർ ഇടപാടുകൾ കൈക്കാര്യം ചെയ്യുന്ന എല്ലാ ബാങ്കുകൾക്കും നിർദേശം ബാധകമാണെന്ന് ആർ.ബി.ഐ അറിയിച്ചു.
2023-2024 സാമ്പത്തിക വർഷത്തെ പണമിടപാടുകൾ പൂർത്തിയാക്കാനാണ് മാർച്ച് 31 ഞായറാഴ്ച പ്രവൃത്തി ദിനമാക്കിയത്. റിസർവ് ബാങ്കിന്റെ ഏജൻസി ബാങ്കുകളിൽ പെട്ട പൊതു, സ്വകാര്യ ബാങ്കുകൾക്കെല്ലാം നിർദേശം ബാധകമാണ്. നടപ്പ് സാമ്പത്തിക വർഷത്തിലെ അവസാന ദിവസം ഞായറാഴ്ചയായ പശ്ചാത്തലത്തിലാണ് പ്രത്യേക നിർദേശമെന്നും അറിയിപ്പിൽ വ്യക്തമാക്കി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഫെഡറൽ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങിയ ബാങ്കുകളെല്ലാം റിസർവ് ബാങ്കിന്റെ ഏജൻസി ബാങ്കുകളിൽ പെട്ടവയാണ്.