ന്യൂദല്‍ഹി-രാജ്യത്ത് 21 ലക്ഷം സിം കാര്‍ഡുകള്‍ തരപ്പെടുത്തിയത് വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ്. രാജ്യമൊട്ടാകെ നടത്തിയ പരിശോധനയിലാണ് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ കണ്ടെത്തല്‍. സിം കാര്‍ഡ് ലഭിക്കുന്നതിന് ഇവര്‍ സമര്‍പ്പിച്ച രേഖകള്‍ കമ്പനികള്‍ പുനഃപരിശോധന നടത്തണം. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് സിംകാര്‍ഡുകള്‍ തരപ്പെടുത്തിയത് എന്ന് കണ്ടെത്തിയാല്‍ ഉടന്‍ തന്നെ റദ്ദാക്കാനും ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദേശിച്ചു. സംശയാസ്പദമായവരുടെ വിശദാംശങ്ങള്‍ എയര്‍ടെല്‍, ജിയോ, ബിഎസ്എന്‍എല്‍ അടക്കമുള്ള ടെലികോം കമ്പനികള്‍ക്ക് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് കൈമാറി.