കാസർകോട്- രാജ്യത്തിന്റെ ഭരണഘടന നിലനിൽക്കണമെങ്കിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയം അനിവാര്യമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ കാസർകോടിന്റെ ഹൃദയം കീഴടക്കിയ എം പിയാണ് രാജ്മോഹൻ ഉണ്ണിത്താനെന്നും അദ്ദേഹം വിജയിച്ച് പാർലമെന്റിൽ കാസർകോടിന് വേണ്ടി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ചെയർമാൻ കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി , സി. ടി അഹമ്മദലി, എം.എൽ.എമാരായ എൻ. എ നെല്ലിക്കുന്ന്, എ. കെ. എം അഷ്റഫ്, ഡി.സി. സി പ്രസിഡന്റ് പി. കെ ഫൈസൽ, ഹരീഷ് ബി നമ്പ്യാർ, വി. കമ്മാരൻ, ബാലകൃഷ്ണൻ പെരിയ, കെ.പി കുഞ്ഞിക്കണ്ണൻ,എസ്. ടി. യു അബ്ദുൽ റഹ്മാൻ, നാഷണൽ അബ്ദുള്ള, കരിമ്പിൽ കൃഷ്ണൻ,എ ഗോവിന്ദൻ നായർ,മുനീർ ഹാജി,വൺ ഫോർ അബ്ദുൾ റഹ്മാൻ, കെ. നീലകണ്ഠൻ, സൈമൺ അലക്സ്, ഹക്കീംകുന്നിൽ, രമേശൻ കരുവാച്ചേരി, ഗോവിന്ദൻ നായർ, പി. വി സുരേഷ്, ഗീതാ കൃഷ്ണൻ, ധന്യ സുരേഷ്, മാമുനി വിജയൻ, എം.സി പ്രഭാകരൻ എന്നിവർ സംസാരിച്ചു.
യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ ഉദുമ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനം ദേലമ്പാടി പഞ്ചായത്തിലെ അടൂരിൽ യു ഡി എഫ് കൺവെൻഷനിൽ പങ്കെടുത്ത് ആരംഭിച്ചു.അടൂർ ശ്രീ മഹാ ലിംഗേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയ വിശ്വാസികളോട് വോട്ട് അഭ്യർത്ഥിച്ചു തുടർന്ന് കുറ്റിക്കോൽ പഞ്ചായത്തിലെ ബന്തടുക്കയിലെ കോൺഗ്രസ് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ബന്തടുക്ക ടൗണിൽ കടകൾ കയറി വോട്ട് അഭ്യർത്ഥിച്ചു. ഒറ്റ മാവുങ്കാൽ ശ്രീ മഹാവിഷ്ണു ദേവസ്ഥാനത്തെത്തി വിഷ്ണുമൂർത്തിയിൽനിന്ന് അനുഗ്രഹം വാങ്ങി തുടർന്ന് വിശ്വാസികളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. ബേഡകം കാമലോൻ വലിയ വീട് തറവാട് പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവത്തിന്റെ കലവറ നിറയ്ക്കൽ ചടങ്ങിൽ പങ്കെടുത്ത് വിശ്വാസികളോടും വോട്ട് അഭ്യർത്ഥിച്ചു. യുഡിഎഫ് കാസർഗോഡ് പാർലമെന്റ് മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തു . മുളവന്നൂർ ഭഗവതി ക്ഷേത്രത്തിലെത്തി ദർശനം നടത്തി പൂരോത്സവത്തിൽ പങ്കെടുത്ത് മറത്തു കളി കണ്ട് വിശ്വാസികളോട് വോട്ട് അഭ്യർത്ഥിച്ചു. കല്ലട്ര മാഹിൻ ഹാജി, രാജൻ പെരിയ, കല്ലട്ര അബ്ദുൾ ഖാദർ, കുഞ്ഞമ്പു നമ്പ്യാർ, എംസി പ്രഭാകരൻ, പി വി സുരേഷ്,കെ ബി മുഹമ്മദ്,സാജിദ് മവ്വൽ,ഗോപി നാഥൻ നായർ,ടി കെ ദാമോദരൻ, കുഞ്ഞികൃഷ്ണൻ മാടക്കല്ല്, എ ബി ബഷീർ പള്ളങ്കോട്, മിനി ചന്ദ്രൻ, സാബു എബ്രഹാം, മധുസൂദനൻ ബാലൂർ, നോയൽ ടോമിൻ ജോസഫ് എന്നിവർ വിവിധ പ്രദേശങ്ങളിൽ എം പി യോടൊപ്പം ഉണ്ടായിരുന്നു.