ന്യൂദല്‍ഹി-അരുണാചല്‍ പ്രദേശിലെയും സിക്കിമിലെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടെണ്ണല്‍ ജൂണ്‍ രണ്ടിലേക്ക് പുതുക്കി നിശ്ചയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നേരത്തെ ഈ രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ജൂണ്‍ നാലിന് നടക്കേണ്ടതായിരുന്നു.ഈ രണ്ട് സംസ്ഥാനങ്ങളിലെയും നിയമസഭകളുടെ കാലാവധി ജൂണ്‍ രണ്ടിന് അവസാനിക്കുമെന്നതിനാലാണ് വോട്ടെണ്ണല്‍ തീയതി പുതുക്കിയത്.