ജിദ്ദ - കേരള സര്‍ക്കാരിന്റെ പ്രവാസി ക്ഷേമനിധിയില്‍ ഇനിയും അംഗമാവാത്ത ആളുകള്‍ക്ക് അംഗമാവാനുള്ള അവസരമൊരുക്കുകയാണ് ജിദ്ദ നവോദയ യുവജനവേദി. വരുന്ന 22ന് വെള്ളിയാഴ്ച രാത്രി 9 മണി മുതല്‍ 12 മണി വരെ ജിദ്ദ നവോദയുടെ ഷറഫിയയിലുള്ള കേന്ദ്ര ഓഫീസില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്നും തുടര്‍ന്നുള്ള വെള്ളിയാഴചകളിലും ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തനം ഉണ്ടായിരിക്കുമെന്നും എല്ലാ പ്രവാസികള്‍ക്കും ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെടാമെന്നും ആവശ്യമായ സഹായം ഉറപ്പാക്കുമെന്നും നവോദയ യുവജനവേദി ഭാരവാഹികള്‍ അറിയിച്ചു.
ക്ഷേമനിധിയുടെ അപേക്ഷ സ്വീകരിച്ച് കൊണ്ട് നവോദയ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര നോര്‍ക്ക ക്ഷേമനിധി ഹെല്‍പ്പ് ഡസ്‌ക്ക് പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. രക്ഷാധികാരി ഷിബു തിരുവനന്തപുരം, പ്രസിഡന്റ് കിസ്മത്ത് മമ്പാട്, സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, യുവജനവേദി കണ്‍വീനര്‍ ലാലു വേങ്ങൂര്‍, ജോയിന്റ് കണ്‍വീനര്‍ ഫഹജാസ്, നവോദയ കേന്ദ്ര കമ്മിറ്റി അംഗങ്ങളും യുവജനവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.