പന്തളം-നവീകരിച്ച കടക്കാട് മുസ്ലിം ജുമാമസ്ജിദ് നമസ്കാരത്തിനായി തുറന്നു കൊടുത്തു. ചരിത്ര പാരമ്പര്യം ഉറങ്ങുന്ന നൂറ്റാണ്ടോളം പഴക്കമുള്ളതാണ് കടക്കാട് മുസ്ലീം ജുമാമസ്ജിദ്. എ.സി അടക്കം നാലു മാസത്തിലേറെ നടന്ന നവീകരണ പ്രവര്‍ത്തനങ്ങളിലൂടെ ജുമാമസ്ജിദിന് പുത്തനുണര്‍വ് കൈവന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം അസര്‍ നമസ്കാരത്തോടെയാണ് പള്ളി പാര്ഥനക്കായി തുറന്നു കൊടുത്തത്. ചീഫ് ഇമാം അല്‍ അമീന് ഫലാഹി അസര്‍ നമസ്കാരത്തിന് നേതൃത്വം നല്‍കിയായിരുന്നു ഉദ്ഘാടനം.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ജിദ്ദയിലെ സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യവും പത്തനംതിട്ട ജില്ലാ സംഗമം രക്ഷാധികാരിയുമായിരുന്ന മുന്‍ പ്രവാസി മുഹമ്മദ് ഷുഹൈബ് പ്രസിഡന്റും വൈസ് പ്രസിഡൻറ് അഡ്വ.മൻസൂർ,
സെക്രട്ടറി ഷാജഹാന്, ട്രഷറര്‍ അബ്ദുല്‍ മജീദ്, ജോയിന്റ് സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍, അംഗങ്ങളായ ഷാനവാസ്, ഷാജി എം എസ് ബി ആർ , മുഹമ്മദ് റാഫി, നിസാർ, റഹീം,
സിറാജ്, ഷംസ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് നേതൃത്വം വഹിച്ചത്.