Sorry, you need to enable JavaScript to visit this website.

സൗദിയില്‍ റമദാനില്‍ അപകടമരണങ്ങള്‍ വര്‍ധിച്ചുവെന്ന് ഗതാഗതവകുപ്പ്

റിയാദ്- റമദാന്‍ മാസത്തില്‍ സൗദിയില്‍ റോഡപകടങ്ങള്‍ വഴിയുള്ള മരണങ്ങള്‍ വര്‍ധിച്ചുവെന്ന് പൊതുഗതാഗത വകുപ്പ് അറിയിച്ചു. നോമ്പുതുറയോടനുബന്ധിച്ച് മഗ്‌രിബ് സമയത്ത് 27 ശതമാനവും പുലര്‍ച്ചെ സുബഹിക്ക് മുമ്പ് 10 ശതമാനവും വര്‍ധിച്ചുവെന്നാണ് കണക്ക്. ഡ്രൈവിംഗ് സമയത്ത് സുരക്ഷ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് വകുപ്പ് എല്ലാവരോടും ആവശ്യപ്പെട്ടു.
റോഡുകളുടെ ഗുണമേന്മ ഉറപ്പുവരുത്താന്‍ ഫെബ്രുവരിയില്‍ 112 പരിശോധനകള്‍ നടത്തി. അതില്‍ 38 എണ്ണം റോഡ് പദ്ധതികളുടെ രൂപകല്‍പനയുമായി ബന്ധപ്പെട്ടതും ഒമ്പതെണ്ണം റോഡ് നിര്‍മാണ വസ്തുക്കളുടെ പരിശോധനക്കുമായിരുന്നു. റോഡ് നിര്‍മാണ വസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്ന 32 ഫാക്ടറികളിലും 33 പദ്ധതി പ്രദേശങ്ങളിലും പരിശോധന നടന്നു.

Tags

Latest News