Sorry, you need to enable JavaScript to visit this website.

പത്മിനി തോമസും മുന്‍ ഡി സി സി മുന്‍ ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബി ജെ പിയില്‍ ചേര്‍ന്നു

തിരുവനന്തപുരം - കേരള സ്‌പോര്‍ട്സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ പദ്മിനി തോമസും തലസ്ഥാന നഗരത്തിലെ കോണ്‍ഗ്രസ് നേതാക്കളും  ബി ജെ പിയില്‍ ചേര്‍ന്നു. തിരുവനന്തപുരം ഡി സി സി മുന്‍ ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ സതീഷ്, ഉദയന്‍, കേരള സ്‌പോര്‍ട്സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ പദ്മിനി തോമസ്, മകന്‍ ഡാനി ജോണ്‍ സെല്‍വന്‍ എന്നിവരാണ് ഇന്ന് തിരുവനന്തപുരത്ത് ബി ജെ പിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി അംഗത്വം സ്വീകരിച്ചത്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, തിരുവനന്തപുരം ലോക്സഭാ മണ്ഡലം ബി ജെ പി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുതുതായി പാര്‍ട്ടിയില്‍ ചേരാനെത്തിയവരെ സ്വീകരിച്ചത്. തമ്പാനൂര്‍ സതീഷ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം സി പി എമ്മിലേക്കോ ബി ജെ പിയിലേക്കോ പോകില്ലെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് കെ സുരേന്ദ്രനൊപ്പം കാറില്‍ എത്തിയപ്പോഴാണ് ഇദ്ദേഹം ബി ജെ പിയില്‍ ചേരുകയാണെന്ന് വ്യക്തമായത്. ഇവര്‍ക്കൊപ്പമാണ് ഉദയനും ബി ജെ പി ഓഫീസിലെത്തിയത്. രാജീവ് ചന്ദ്രശേഖറിനൊപ്പമാണ് പദ്മിനി തോമസ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയത്. മകനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

 

Latest News