കാസര്‍കോട്- കാസര്‍കോട് നഗരത്തില്‍ വീണ്ടും മോഷണം. കെ. പി. ആര്‍ റാവു റോഡില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ പെട്ടിക്കട കുത്തിത്തുറന്ന് ആറായിരത്തോളം രൂപ കവര്‍ന്നു.
മൂന്ന് സ്ത്രീകള്‍ ചേര്‍ന്നാണ് പെട്ടിക്കട നടത്തുന്നത്. രാവിലെയാണ് പൂട്ട് തകര്‍ത്ത നിലയില്‍ ശ്രദ്ധയില്‍പ്പെട്ടത്. അകത്ത് സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. സമീപത്തെ ലോട്ടറി സ്റ്റാളില്‍ മോഷണശ്രമം നടന്നു. കഴിഞ്ഞ ദിവസം നെല്ലിക്കുന്ന് ഭാഗത്തെ രണ്ട് പള്ളികളില്‍ മോഷണശ്രമം നടന്നിരുന്നു. നഗരത്തിലെ ബീവറേജസ് ഗോഡൗണിന്റെ പൂട്ട് പൊളിച്ച് മോഷണം നടത്തിയത് ഒരാഴ്ച മുമ്പാണ്. ഈ കേസില്‍ ഒരു യുവാവ് അറസ്റ്റിലായിരുന്നു.
ഉളിയത്തടുക്കയില്‍ ഒരു പള്ളിയിലും രണ്ട് കടകളിലും മോഷണം നടന്നിരുന്നു. മോഷണം അധികരിച്ച് വരുന്ന സാഹചര്യത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.