ജയ്പൂര്‍ - രാജസ്ഥാനില്‍ സൈനിക യുദ്ധ വിമാനം തകര്‍ന്നു വീണു. ലൈറ്റ് കോംപാറ്റ് എയര്‍ക്രാഫ്റ്റ ആയ തേജസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ജെയ്സാല്‍മേറിലായിരുന്നു സംഭവം. അപകടത്തിന് മുമ്പ് പൈലറ്റ് സുരക്ഷിതമായി പുറത്തിറങ്ങി. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. ഉച്ചയോടെയായിരുന്നു സംഭവം. പരീക്ഷണ പറക്കലിനിടെയായിരുന്നു അപകടം എന്നാണ് റിപ്പോര്‍ട്ടുകള്‍. തക്ക സമയത്ത് പൈലറ്റുമാര്‍ ഇജക്ട് ചെയ്തതിനാല്‍ ആളപായം ഉണ്ടായില്ല. അപകടത്തിന്റെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. വിമാനം പൂര്‍ണമായും കത്തിനശിച്ചു.