കോഴിക്കോട് - പൗരത്വ നിയമ ഭേദഗതി ചെയ്ത കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം ഭരണഘടനാ വിരുദ്ധമാണെന്നും, വർഗീയമായി പൗരന്മാരെ വിഭജിക്കുന്ന രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാനുള്ള ബിജെപി സർക്കാരിന്റെ നീക്കങ്ങൾ പ്രതിഷേധാർഹമാണെന്നും നാഷണൽ ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എപി അബ്ദുൽ വഹാബ് പ്രസ്താവിച്ചു. സിഎഎ നടപ്പിലാക്കില്ലെന്നാണ് സർക്കാർ കോടതിയിൽ പറഞ്ഞത്, ഒമ്പത് തവണ മാറ്റിവെച്ച വിജ്ഞാപനമാണ് ഇപ്പോൾ ബിജെപി സർക്കാർ നടപ്പിലാക്കിയത്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണ്ണയിക്കുന്നത് മനുഷ്യത്വരഹിതമാണെന്നും, നടപടി സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.