Sorry, you need to enable JavaScript to visit this website.

തേനിച്ചയുടെ കുത്തേറ്റ് വയോധികന്‍ മരിച്ചു. സംഭവം കശുവണ്ടി ശേഖരിക്കാന്‍ പോയപ്പോൾ

കൂത്തുപറമ്പ്- മാലൂര്‍ പുരളിമലയില്‍ വയോധികന്‍ തേനിച്ചയുടെ  കുത്തേറ്റ് മരിച്ചു. മച്ചൂര്‍ മലക്ക് സമീപം ആലാച്ചിയിലെ പൊയില്‍ മമ്മദാണ്(73) മരിച്ചത.് ഭാര്യക്കും മക്കള്‍ക്കുമൊപ്പം പറമ്പിലെ കശുവണ്ടി ശേഖരിക്കാന്‍ പോയപ്പോഴാണ് തേനിച്ചയുടെ കുത്തേറ്റത്ത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഖബറടക്കം നാളെ നടക്കും.

Latest News