ന്യൂദല്‍ഹി-കര്‍ഷകരുടെ റെയില്‍ പാതാ ഉപരോധം ഇന്ന്. രാജ്യവ്യാപകമായി ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് നാലു വരെയാണ് റെയില്‍ പാത ഉപരോധിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. പഞ്ചാബില്‍ നിന്ന് 'ഡല്‍ഹി ചലോ' മാര്‍ച്ച് പ്രഖ്യാപിച്ചെങ്കിലും അനുവദിക്കാത്തതില്‍ കേന്ദ്രത്തെ കര്‍ഷകരുടെ ശക്തി അറിയിക്കാനാണ് ട്രെയിന്‍ തടയല്‍ പ്രതിഷേധമെന്ന് കര്‍ഷകനേതാവ് സര്‍വന്‍ സിങ് പന്ദേര്‍ പറഞ്ഞു.
മാര്‍ച്ചുമായി പഞ്ചാബ്-ഹരിയാണ അതിര്‍ത്തികളില്‍ തുടരുന്ന സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗവും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുമാണ് ട്രെയിന്‍ തടയല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.മാര്‍ച്ചിന്റെ ഭാഗമല്ലെങ്കിലും സംയുക്ത കിസാന്‍ മോര്‍ച്ചയിലെ ചില കര്‍ഷക സംഘടനകളും ഇന്നത്തെ പ്രതിഷേധത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്. പഞ്ചാബിലും ഹരിയാനയിലും ഇതു ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിച്ചേക്കും.