Sorry, you need to enable JavaScript to visit this website.

ഹൂത്തികള്‍ തൊടുത്ത 15 ഡ്രോണുകള്‍ വെടിവെച്ചിട്ടെന്ന് യു.എസ് സേന

സന്‍ആ- ചെങ്കടല്‍ മേഖലയില്‍ യെമനിലെ ഇറാന്‍ അനുകൂല ഹൂത്തികള്‍ തൊടുത്തുവിട്ട 15 ഡ്രോണുകള്‍ അമേരിക്കന്‍ നാവികസേനയുടെ കപ്പലുകളും വിമാനങ്ങളും വെടിവച്ചു വീഴ്ത്തി.

ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ ചെങ്കടലിലേക്കും ഏദന്‍ ഉള്‍ക്കടലിലേക്കും പുലര്‍ച്ചെ 4 നും 6:30 നും ഇടയില്‍ നടത്തിയ വലിയ തോതിലുള്ള ആക്രമണത്തിന് യു.എസ് നേതൃത്വത്തിലുള്ള നാവിക സഖ്യം മറുപടി നല്‍കുകയായിരുന്നുവെന്ന് യുഎസ് മിലിട്ടറി സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) ശനിയാഴ്ച അറിയിച്ചു.

അണ്‍ ക്രൂഡ് ഏരിയല്‍ വെഹിക്കിള്‍സ് (UAVs) 'വ്യാപാര കപ്പലുകള്‍ക്കും യുഎസ് നേവിക്കും ഈ മേഖലയിലെ സഖ്യസേനാ കപ്പലുകള്‍ക്കും ഭീഷണിയാണ്' എന്ന് സൈന്യം എക്‌സില്‍ പറഞ്ഞു.

'നാവിഗേഷന്‍ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര സമുദ്രമേഖല  കൂടുതല്‍ സുരക്ഷിതവുമാക്കുന്നതിനുമാണ് ഈ നടപടികള്‍ കൈക്കൊള്ളുന്നതെന്നും സെന്റ്‌കോം വിശദീകരിച്ചു.

 

Latest News