ലണ്ടന്‍- ഇസ്രായില്‍ യുദ്ധം 154 ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ആയിരക്കണക്കിനാളുകള്‍ ബ്രിട്ടീഷ് തലസ്ഥാനത്തിന്റെ മധ്യഭാഗത്ത് ഒത്തുകൂടി.
ഹൈഡ് പാര്‍ക്കില്‍നിന്ന് തെംസ് നദിയുടെ തെക്കേ കരയിലുള്ള യു.എസ് എംബസിയിലേക്ക് പ്രതിഷേധക്കാര്‍ മാര്‍ച്ച് ചെയ്യും.
ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകരും അനുഭാവികളും പതാകകളും പ്ലക്കാര്‍ഡുകളുമായി ലണ്ടനിലൂടെയുള്ള മാര്‍ച്ചില്‍ പങ്കെടുക്കുകയും ചെയ്യുന്നു.