Sorry, you need to enable JavaScript to visit this website.

വർക്കലയിൽ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തകർന്ന് 15 പേർക്ക് പരിക്ക്‌; രണ്ട് പേരുടെ നില ഗുരുതരം

ഉയർന്ന തിരമാലയിൽ പാലത്തിന്റെ പകുതിയോളം ഭാഗം തകരുകയായിരുന്നു

തിരുവനന്തപുരം- വർക്കല ബീച്ചിൽ വിനോദ സഞ്ചാരികൾക്കായി നിർമിച്ച ഫ്‌ളോട്ടിംഗ് പാലം  ശക്തമായ തിരയിൽപ്പെട്ട് തകർന്നു. കുട്ടികളടക്കം 15 പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരം. ഇവരെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാദിറ, ഋഷബ് എന്നിവരുടെ നിലയാണ് ഗുരുതരം. ആന്ധ്ര സ്വദേശി 29 വയസ്സുള്ള അനിതയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. 
ഉയർന്ന തിരമാലയിൽ പാലത്തിന്റെ പകുതിയോളം ഭാഗം തകരുകയായിരുന്നു. ആളുകൾ കൂടുതൽ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് ജനങ്ങൾ പറയുന്നത്. വലിയ തിരമാലകൾ രൂപം കൊള്ളുന്ന ഇടമായതിനാൽ വളരെ സൂക്ഷിച്ചു മാത്രമേ പോകാൻപാടുള്ളൂ എന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഫ്‌ളോട്ടിംഗ് പാലത്തിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നടത്തിയത്.
 

Latest News