പാലക്കാട്- ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് ഉന്നയിച്ച ലൈംഗിക പീഡന ആരോപണം പോലീസ് അന്വേഷിക്കാനൊരുങ്ങുന്നു. യുവതിയോ ബന്ധുക്കളോ ഇതുവരെ പോലീസിനെ സമീപിച്ചിട്ടില്ലെങ്കിലും ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്ത പശ്ചാത്തലത്തില്‍ എന്തെങ്കിലും നടപടി സ്വീകരിക്കാനുള്ള സമ്മര്‍ദത്തിലാണ് പോലീസ്. കേസ് രജിസ്റ്റര്‍ ചെയ്യാതെ തന്നെ പ്രാഥമിക അന്വേഷണം നടത്താനാണ് നീക്കം. ശശിക്കെതിരെ കെ.എസ.്യു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നല്‍കിയ പരാതി പ്രകാരം ഡി.ജി.പി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടു നിയമോപദേശം തേടിയിരുന്നു.
സ്വമേധയാ കേസെടുക്കില്ലെന്നാണു പോലീസ് വ്യക്തമാക്കുന്നതെങ്കിലും ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ ഉള്‍പ്പെടെയുളളവര്‍ കേരളത്തിലെത്തി യുവതിയുടെ മൊഴിയെടുക്കുമെന്നതിനാലാണ് പ്രാഥമിക അന്വേഷണത്തിനു മുതിരുന്നത്. യുവതി നല്‍കിയ പരാതിയില്‍ സി.പി.എം അന്വേഷണം തുടരുകയാണെന്നാണ് സൂചന. പരാതിപ്രകാരം പി.കെ. ശശി എം.എല്‍.എക്കെതിരെ പാര്‍ട്ടി നടപടി അനിവാര്യമാണെന്നാണ് യുവതിയെ പിന്തുണക്കുന്ന പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന സൂചന.
അതേസമയം, പാര്‍ട്ടിയുടെ അച്ചടക്കനടപടി പ്രതീക്ഷിക്കുന്ന പി.കെ. ശശിയും പ്രതിരോധനീക്കം ഗൂഡാലോചന നടക്കുന്നുവെന്ന് ആരോപിക്കുന്ന അദ്ദേഹം പാര്‍ട്ടി ചെര്‍പ്പുളശേരി ഏരിയാ കമ്മിറ്റി അംഗങ്ങളെയും മണ്ഡലത്തിലെ മറ്റു നേതാക്കളെയും ഒപ്പം നിര്‍ത്താനാണ് ശ്രമിക്കുന്നത്.
അതിനിടെ, പരാതി ഉന്നയിച്ച ഡിവൈഎഫ്‌ഐ നേതാവിനെ മോശക്കാരിയാക്കി ചിത്രീകരിക്കാന്‍ ശ്രമം നടന്നതായി ആക്ഷേപമുണ്ട്. ചില യുവ നേതാക്കളും യുവതിയും തമ്മിലുള്ള മോശം ബന്ധം പാര്‍ട്ടിക്ക് അങ്ങേയറ്റം അപകീര്‍ത്തിയുണ്ടാക്കുമെന്നു കാണിച്ച് ഒരു ലോക്കല്‍ സെക്രട്ടറിയില്‍നിന്നു പരാതി എഴുതി വാങ്ങിയായിരുന്നു ഇതിനുള്ള നീക്കം.
ആദ്യം ഫോണ്‍വഴിയും പിന്നീട് പാര്‍ട്ടി ഒാഫിസിലും നടത്തിയ പീഡനശ്രമത്തെക്കുറിച്ചുള്ള പരാതി പാര്‍ട്ടിതലത്തിലെത്തിക്കാന്‍ നീക്കം നടക്കുന്നതിനിടെ യുവതിക്കെതിരെ സ്വഭാവദൂഷ്യം ആരോപിച്ചതാണ് പ്രശ്‌നം കൂടുതല്‍ വഷളാക്കിയതെന്ന് പറയുന്നു.