Sorry, you need to enable JavaScript to visit this website.

കെ.എസ്.എഫ്.ഇ പത്തനംതിട്ട ശാഖയില്‍ മോഷണ ശ്രമം, പ്രതി പിടിയില്‍

പത്തനംതിട്ട - കെ.എസ്.എഫ്.ഇ പ്രധാനശാഖയില്‍ മോഷണത്തിന് ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഓമല്ലൂര്‍ പുത്തന്‍പീടിക നിരഞ്ജനം വീട്ടില്‍ ബോബിമോന്‍ (40) ആണ് അറസ്റ്റിലായത്. റിംഗ് റോഡില്‍ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ കുന്നിത്തോട്ടത്തില്‍ ടവേഴ്‌സില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്എഫ്ഇ യുടെ പ്രധാന ശാഖയില്‍ കഴിഞ്ഞമാസം 25 ന് രാത്രി 8.30 നായിരുന്നു മോഷണശ്രമം നടന്നത്. ഷട്ടറിന്റെ പൂട്ടുകള്‍ പൊളിച്ച് ഉള്ളില്‍ കടന്ന മോഷ്ടാവ് മാനേജരുടെ മുറിയുടെ പിന്നിലുള്ള സ്‌ട്രോംഗ് റൂമിന്റെ ഇരുമ്പ് വാതില്‍ മെഷിന്‍ കൊണ്ട് പൊളിക്കാന്‍ ശ്രമിക്കുകയായിരുന്നു.

185000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. അസ്സിസ്റ്റന്റ് മാനേജര്‍ മലയാലപ്പുഴ താഴം സ്വദേശി സുജാതയുടെ മൊഴിപ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. പോലീസ് തിങ്കളാഴ്ച വൈകിട്ട് പത്തനംതിട്ട ടൗണില്‍ നിന്നുമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിര്‍ദേശപ്രകാരം എസ്.ഐമാരായ എസ്.എസ്.ഷാന്‍, മിഥുന്‍, അഭിലാഷ്, സന്തോഷ് കുമാര്‍, എസ് സി പി ഓമാരായ ബൈജു, ജയരാജ്, ഷെഫീക്ക്, നിസാം, സിപിഓമാരായ ബൈജു, ഷഫീക്, സുജിത് എന്നിവരടങ്ങിയ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.

മോഷണശ്രമത്തിന് ഉപയോഗിച്ച കട്ടിങ് മെഷീന്‍, ഡ്രില്ലിങ് മെഷിന്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഈ സമയം ഇയാള്‍ ധരിച്ച വസ്ത്രവും ഒളിപ്പിച്ചു വച്ച വര്‍ക്ക്‌ഷോപ്പില്‍നിന്നും പിന്നീട് തെളിവെടുപ്പില്‍ കണ്ടെടുത്തു, കാറും പിടിച്ചെടുത്തു. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. ഡിവൈ.എസ്.പി വിനോദിന്റെ മേല്‍നോട്ടത്തിലും പോലീസ് ഇന്‍സ്‌പെക്ടര്‍ രജീഷ് കുമാറിന്റെ നേതൃത്വത്തിലുമാണ് അന്വേഷണം നടന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest News