Sorry, you need to enable JavaScript to visit this website.

നോർക്ക കേരളാബാങ്ക് പ്രവാസി വായ്പാനിർണ്ണയ ക്യാമ്പിൽ 9.35 കോടിയുടെ വായ്പകൾക്ക് ശിപാർശ

കൊല്ലം- ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്‌സും കേരളാ ബാങ്കും സംയുക്തമായി  സംഘടിപ്പിച്ച വായ്പ്പാനിർണയ ക്യാമ്പിൽ ഒൻപതു കോടി 35 ലക്ഷം രൂപയുടെ വായ്പകൾക്ക് ശിപാർശ നൽകി. 99 പ്രവാസി സംരംഭങ്ങൾക്കായാണ് ഈ തുക ലഭിക്കുക. നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് അഥവ എൻ.ഡി.പി.ആർ.ഇ.എം പദ്ധതിപ്രകാരമാണ് വായ്പകൾ. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മുറക്ക് വായ്പാ ലഭ്യമാക്കും. ചിന്നക്കടയിലെ കേരളാബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന വായ്പാക്യാമ്പ് കേരളാബാങ്ക് ഡയറക്ടർ അഡ്വ. ജി.ലാലു ഉദ്ഘാടനം ചെയ്തു. നോർക്ക റൂട്ടസ് തിരുവനന്തപുരം സെന്റർ മാനേജർ സഫറുള്ള. എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരളാബാങ്കിൽ നിന്നും ജനറൽ മാനേജർ ഡോ. എൻ. അനിൽകുമാർ സ്വാഗതവും, ഡെപ്യൂട്ടി ജനറൽ മാനേജർ (കൊല്ലം) വിനീത് പി.എസ് നന്ദിയും പറഞ്ഞു. 

മേളയിൽ 147 പ്രവാസി സംരംഭകരാണ് പങ്കെടുക്കാനെത്തിയത്. ഒരു ലക്ഷം രൂപ മുതൽ പരമാവധി 30 ലക്ഷം രൂപ വരെയുളള പ്രവാസി സംരംഭങ്ങൾക്കാണ് എൻ.ഡി.പി.ആർ.ഇ.എം പദ്ധതി പ്രകാരം വായ്പ അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും ആദ്യത്തെ നാലു വർഷത്തേക്ക് മൂന്ന് ശതമാനം പലിശ സബ്‌സിഡിയും പദ്ധതി വഴി സംരംഭകർക്ക് ലഭിക്കും. സംസ്ഥാനത്തെ 19 ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങൾ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. എൻ.ഡി.പി.ആർ.ഇ എം പദ്ധതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ംംം.ിീൃസമൃീീെേ.ീൃഴ എന്ന  വെബ്ബ്‌സൈറ്റിൽ ലഭ്യമാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.
 

Latest News