മക്ക- സ്വകാര്യ കമ്പനിയിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ പാക് പൗരൻമാരായ അഞ്ചു പേർക്ക് വധശിക്ഷ നടപ്പാക്കി. മക്ക മേഖലയിലാണ് ശിക്ഷ നടപ്പാക്കിയത്. അർഷാദ് അലി ദിബർ മുഹമ്മദ് ഇസ്മായിൽ, അബ്ദുൾ മജീദ് ഹാജി നൂർ അൽ ദിൻ, ഖാലിദ് ഹുസൈൻ ബത്ജൗ കുർബാൻ അലി, അബ്ദുൾ ഗഫാർ മിർ ബഹർ ലുത്ഫുള്ള, അബ്ദുൾ ഗഫാർ മുഹമ്മദ് സൗമ എന്നിവർക്കാണ് ശിക്ഷ നടപ്പാക്കിയത്. ബംഗ്ലാദേശ് പൗരനായ അനിസ് മിയയെയാണ് സംഘം വധിച്ചത്.