ബംഗളുരു- വിമാന യാത്രക്കാര്‍ക്കായി പേപ്പര്‍ രഹിത ബോര്‍ഡിങ് സംവിധാനം ഒരുക്കാന്‍ ബംഗളുരു രാജ്യാന്തര വിമാനത്താവളം തയാറെടുക്കുന്നു. പരമ്പരാഗത ബോര്‍ഡിങ് പാസുകള്‍ക്കു പകരം മുഖം തിരിച്ചറിയാവുന്ന നൂതന സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്താനാണ് നീക്കം. അടുത്ത വര്‍ഷം ആദ്യത്തോടെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ബംഗളുരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (ബിയാല്‍) അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ടു വിമാന കമ്പനികള്‍ മാത്രമാണ് ഈ പേപ്പര്‍ രഹിത ബോര്‍ഡിങ് സംവിധാനം യാത്രക്കാര്‍ക്കായി ഒരുക്കുക. ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം ഒരുക്കുന്നതിനു വേണ്ടി ബിയാല്‍ പോര്‍ച്ചുഗല്‍ ആസ്ഥാനമായ ഡിജിറ്റല്‍, ബയോമെട്രിക് സേവന ദാതാക്കളായ വിഷന്‍ ബോക്‌സ് എന്ന കമ്പനിയുമായി കരാറൊപ്പിട്ടു. ആദ്യ ഘ്ട്ടത്തില്‍ ജെറ്റ് എയര്‍വേയ്‌സ്, സ്‌പൈസ് ജെറ്റ്, എയര്‍ ഏഷ്യ വിമാന യാത്രക്കാര്‍ക്കു മാത്രമാണ് ഈ സൗകര്യം ലഭിക്കുക.
ഈ സംവിധാനം വഴി യാത്രക്കാര്‍ക്ക് മുഖം കാണിച്ച് സ്വയം ബോര്‍ഡിങ് നടപടികള്‍ പൂര്‍ത്തിയാക്കാം. യാത്രക്കാരുടെ മുഖം വായിച്ച് തിരിച്ചറിയുന്ന ബയോമെട്രിക് സംവിധാനമാണിത്. ഇതു നിലവിവില്‍ വന്നാല്‍ ബോര്‍ഡിങ് പാസ്, പാസ്‌പോര്‍ട്ട്, മറ്റു രേഖകള്‍ എന്നിവ പരിശോധിക്കുന്നതിന് യാത്രക്കാര്‍ക്ക് വരിനിന്ന് കാത്തുക്കെട്ടിക്കിടക്കേണഅടി വരില്ല. പേപ്പര്‍ ഉപയോഗിച്ചുള്ള നപടിക്രമങ്ങള്‍ പരമാവധി കുറച്ച് യാത്രക്കാരുടെ സമയവും അനുഭവവും മെച്ചപ്പെടുത്തുന്നതിനാണ് ഈ പദ്ധതി.