പട്‌ന-ബിഹാറില്‍ യുവതിയും സഹോദരനും ചേര്‍ന്ന് യുവതിയുടെ കാമുകന്റെ ജനനേന്ദ്രിയം ഛേദിച്ചു. വീട്ടിലേക്ക് വിളിച്ച് വരുത്തിയായിരുന്നു ആക്രമണം. റോഡില്‍ തള്ളിയ യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബക്‌സാര്‍ ജില്ലയില്‍ നടന്ന സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അനില്‍ ഗോണ്ടി എന്ന യുവാവിനെയാണ് കാമുകി ആക്രമിച്ചത്. വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷം അനിലിനെ യുവതിയും സഹോദരനും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് അനിലിന്റെ സഹോദരന്‍ പറഞ്ഞു.
വീട്ടിലേക്ക് വിളിച്ചുവരുത്തി ജനനേന്ദ്രിയം മുറിച്ച ശേഷം റോഡില്‍ തള്ളിയ അനില്‍ ഒരുവിധത്തില്‍ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
സംഭവത്തിന് പിന്നില്‍ യുവതിയുടെ ഗൂഢാലോചനയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തുടക്കത്തില്‍ അനിലിനെ യുവതിയും സഹോദരനും ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷമാണ് ജനനേന്ദ്രിയം ഛേദിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.